മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡയറക്ടര്‍ ഓഫ് ഫുട്‌ബോളാകാന്‍ തയ്യാര്‍; പ്രഖ്യാപനവുമായി ബെര്‍ബറ്റോവ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ആവാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബള്‍ഗേറിയന്‍ താരം ബെര്‍ബറ്റോവ്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ റിയോ ഫെര്‍ഡിനാന്‍ഡ്, ഡാരന്‍ ഫളച്ചര്‍ എന്നിവരുടെ പേരുകള്‍ ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.

എന്നാല്‍ തനിക്ക് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ ഡിഗ്രിയുണ്ട് ഒപ്പം പരിശീലകന്റെ ലൈസന്‍സുകളും ഉണ്ട്. എന്ത് കൊണ്ട് തന്നെ പരിഗണിക്കുന്നില്ല എന്നാണ് ബെര്‍ബ ചോദിച്ചത്. താന്‍ ആ ജോലിക്ക് തയ്യാറാണ്. മുന്‍ താരമാണ് എന്ന നിലയില്‍ മാത്രം ആരെയെങ്കിലും ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ആക്കുക ആണെങ്കില്‍ അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമായിരിക്കും എന്നും ബെര്‍ബറ്റോവ് ഓര്‍മ്മിപ്പിച്ചു.

Top