മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും പ്രതിസന്ധിയില്‍; കെവിന്‍ ഡി ബ്രുയിന് വീണ്ടും പരിക്ക്

മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും പ്രതിസന്ധിയില്‍. സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയിന് വീണ്ടും പരിക്കേറ്റതാണ് സിറ്റിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്നലെ നടന്ന ബൗണ്മതിനെതിരായ മത്സരത്തിലാണ് ഡി ബ്രുയിന് പരിക്കേറ്റത്. ഹാംസ്ട്രിങ്ങ് ഇഞ്ച്വറിയാണ് സംഭവിച്ചിരിക്കുന്നത്. ഒരു മാസത്തോളം എങ്കിലും ഡിബ്രുയിന്‍ പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള അറിയിച്ചിരിക്കുന്നത്. ഈ സീസണ്‍ തുടക്കത്തില്‍ പരിക്കേറ്റ് ഡി ബ്രുയിന് മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നിരുന്നു.

മുട്ടിനേറ്റ പരിക്കായിരുന്നു നേരത്തെ ഡിബ്രുയിനെ അലട്ടിയത്. പുതിയ പരിക്ക് മുട്ടിനല്ല എന്നത് തന്നെ സിറ്റിക്ക് വലിയ ആശ്വാസം നല്‍കും. എന്നിരുന്നാലും പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം ഉള്‍പ്പെടെ സീസണ്‍ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഡി ബ്രുയിന്‍ ഇല്ലാത്ത സിറ്റിക്ക് വലിയ ക്ഷീണമാകും.

Top