മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ കുടുങ്ങിയ 342 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: കൈലാസ് മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളിലെ സിമിക്കോട്ടില്‍ കുടുങ്ങിയ 342 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. 21 വിമാനങ്ങളിലും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളിലുമായാണ് വെള്ളിയാഴ്ച ഇവരെ രക്ഷപ്പെടുത്തിയത്.

ഇവിടെ കുടുങ്ങിയവരില്‍ മലയാളിയുള്‍പ്പെടെ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു. കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോയ 1575 പേര്‍ കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങുകയായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം തീര്‍ത്ഥാടകര്‍ക്ക് യാത്ര ദുഷ്‌ക്കരമായിരുന്നു. സിമികോട്ട്,ഹില്‍സ,ടിബറ്റ് എന്നിവിടങ്ങളിലായാണ് യാത്രക്കാര്‍ കുടുങ്ങിയത്.

Top