മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ കുടുങ്ങിയ 158 തീര്‍ഥാടകരെ രക്ഷപ്പെടുത്തി

PILGRIMS

കാഠ്മണ്ഡു: കൈലാസ് മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളിലെ സിമിക്കോട്ടില്‍ കുടുങ്ങിയ 158 തീര്‍ഥാടകരെ രക്ഷപ്പെടുത്തി. 250 പേരെ സിമികോട്ടില്‍ നിന്നും ഹില്‍സയില്‍ എത്തിച്ചു. ഇവിടെ കുടുങ്ങിയവരില്‍ മലയാളിയുള്‍പ്പെടെ രണ്ട് തീര്‍ഥാടകര്‍ മരിച്ചിരുന്നു.

അതേസമയം നേപ്പാള്‍ വ്യോമസേനയുടെ 11 വിമാനങ്ങളും ചെറു യാത്രാ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോയ 1575 പേര്‍ കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങുകയായിരുന്നു. 104 ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം സിമികോട്ടിലെ ഹില്‍സയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.

കനത്ത മഴയും മണ്ണിടിച്ചിലും മൂലം തീര്‍ത്ഥാടകര്‍ക്ക് യാത്ര ദുഷ്‌ക്കരമായിരുന്നു. സിമികോട്ട്,ഹില്‍സ,ടിബറ്റ് എന്നിവിടങ്ങളിലായാണ് യാത്രക്കാര്‍ കുടുങ്ങിയിരിക്കുന്നത്.

Top