മാനസ കൊലപാതകം; സോനുകുമാര്‍ മോദി കേരളത്തിലേക്ക് കൂടുതല്‍ തോക്കുകള്‍ എത്തിച്ചതായി കണ്ടെത്തല്‍

കൊച്ചി: കോതമംഗലത്ത് ദന്തഡോക്ടര്‍ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കേരളത്തിലേക്ക് കൂടുതല്‍ തോക്കുകള്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇരുപതോളം തോക്കുകള്‍ കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

പ്രതികളുടെ മൊബൈല്‍ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോണ്‍ വന്നതായും പൊലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാര്‍ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്. രഖില്‍ ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പൊലീസ് നിഗമനം. രഖിലിന്റെ സുഹൃത്ത് ആദിത്യനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദി പിടിയിലായത് ഇന്നലെയാണ്. അറുപതിനായിരം രൂപ നല്‍കിയാണ് രഖില്‍ തോക്ക് വാങ്ങിയതെന്നാണ് വിവരം. പട്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാറും ഇന്നലെ പിടിയിലായി. മുനവറില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

രാഖിലിന് തോക്ക് കൈമാറിയ സോനു കുമാര്‍ മോദിയിലേക്ക് രാഖിലിനെ എത്തിച്ച ടാക്‌സി ഡ്രൈവറാണ് മനേഷ് കുമാര്‍. മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

 

Top