വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം വികടകുമാരനിൽ സിന്ധു എന്ന കഥാപാത്രമായി മാനസ

Manasa Krishnan

വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വികടകുമാരൻ ചിത്രത്തിൽ സിന്ധു എന്ന കഥാപാത്രമായി മാനസ രാധകൃഷ്ണൻ എത്തുന്നു. മാനസയാണ് ചിത്രത്തിലെ നായിക.

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ചാന്ദിനി ക്രിയേഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥയെഴുതുന്നത് വൈ.വി രാജേഷ് ആണ്. സലിംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാർ, സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ

Top