Mananthavadi’s acid attack

acid attack

മാനന്തവാടി: വയനാട്ടിലെ വെള്ളമുണ്ടയില്‍ യുവതിക്കു നേരെ ആസിഡ് ഒഴിച്ചത് തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്ത ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനാലാണെന്ന് പ്രതിയായ മെല്‍വിന്‍.

കഴിഞ്ഞ ദിവസമാണ് ഭര്‍തൃമതിയായ നിമ്മിയെ വീട്ടിലെത്തി ആസിഡ് ഒഴിച്ച് പൊള്ളലേല്‍പിച്ചത്. ഇതിനുശേഷം മെല്‍വിന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മെല്‍വിന്‍ ഈ ആരോപണം ഉന്നയിച്ചത്. തന്റെ കയ്യില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം നിമ്മിയും മാതാപിതാക്കളും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നു മെല്‍വിന്‍ പൊലീസിനോടു വെളിപ്പെടുത്തി.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശിനി നിമ്മി(30)യുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.

രണ്ടു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തിട്ടുണ്ട്. അപ്പോഴും അതിനുമുമ്പുമായി പലപ്പോഴായി നിമ്മിയും കുടുംബാംഗങ്ങളും തന്നില്‍നിന്നു ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയതായി മെല്‍വില്‍ പൊലീസിനോട് പറഞ്ഞു.

രണ്ടു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത സമ്പാദ്യമെല്ലാം ഇവര്‍ കൈക്കലാക്കി. തന്നെ വിവാഹം ചെയ്യാമെന്നു വാഗ്ദാനം നല്‍കിയാണ് തന്റെ സമ്പാദ്യം എല്ലാം കൈക്കലാക്കിയത്.

എന്നാല്‍, പിന്നീട് വിവാഹത്തിന് യുവതി തയാറാകാത്തതാണ് മെല്‍വിനെ പ്രകോപിപ്പിച്ചത്. ആസിഡ് ഒഴിച്ച ശേഷം ഇയാള്‍ നേരെ മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

അതേസമയം മെല്‍വിന്‍ ഉള്ള്യേരിയിലുള്ള മലബാര്‍ മെഡിക്കല്‍ കോളജില്‍ മാനസികരോഗത്തിനു ചികിത്സയിലായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു.

വാഹന മെക്കാനിക്കായ മെല്‍വിന്‍ പൂതംപാറയില്‍നിന്നും വാങ്ങിയ ആസിഡുമായി നിമ്മിയുടെ വീട്ടിലെത്തി അടുക്കളയിലുണ്ടായിരുന്ന നിമ്മിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു.

ഇതു തടയുന്നതിനിടെയാണ് നിമ്മിയുടെ മാതാപിതാക്കള്‍ക്കും പൊള്ളലേറ്റത്. ആസിഡ് തെറിച്ച് മെല്‍വിനും നിസാരമായി പൊള്ളലേറ്റു.

ഗുരുതരമായി പൊള്ളലേറ്റ നിമ്മിയെയും ആക്രമണം തടയുന്നതിനിടെ പൊള്ളലേറ്റ പിതാവ് ഷാജി, മാതാവ് മേരി എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് കുട്ടികളുടെ മാതാവായ യുവതി ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. യുവതിയുമായി മെല്‍വിന്‍ പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു.

Top