manal kayaru movie second part; actor in shamna kasim

1982ല്‍ ഇറങ്ങിയ മണല്‍ കയിറു എന്ന സിനിമയ്ക്ക രണ്ടാം ഭാഗം വരുന്നു. എസ്.വി.ശേഖര്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അശ്വിന്‍ ആണ് നായകനാവുന്നത്.

ഷംന കാസിമാണ് നായിക. യാരുഡ മഹേഷ് എന്ന സിനിമയൊരുക്കിയ മഥന്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശേഖറും ശാന്തി കൃഷ്ണയുമായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

അതേസമയം, സിനിമയുടെ റീമേക്കല്ല ഇതെന്ന് ശേഖര്‍ പറഞ്ഞു. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയെ കാണുന്നതിന് ചില വ്യവസ്ഥകള്‍ വയ്ക്കുന്ന കഥാപാത്രമായിരുന്നു ശേഖറിന്റേത്.

അതേസമയം, രണ്ടാം ഭാഗത്തില്‍ ശേഖറിന്റെ മകളുടെ വേഷത്തിലാണ് ഷംന എത്തുന്നത്. ഷംനയുടെ കഥാപാത്രം വിവാഹം ചെയ്യുന്നതിന് മുമ്പ് വരന് മുമ്പില്‍ ചില വ്യവസ്ഥകള്‍ വയ്ക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നര്‍മത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് രണ്ടു തലമുറകളുടെ കഥ പറയുന്ന സിനിമയായിരിക്കും ഇതെന്നും ശേഖര്‍ പറഞ്ഞു.

Top