സ്വാശ്രയ ഫീസ് വര്‍ധനവിനായി മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഫീസ് വര്‍ധനവിനായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചു.

ഫീസ് നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം ശരിവെച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് മാനേജ്‌മെന്റുകളുടെ ഹര്‍ജി.

മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് അംഗീകരിക്കാന്‍ കഴിയില്ലന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈടാക്കിയ ഫീസ് പോലും ഈടാക്കാന്‍ അനുവദിക്കുന്നില്ലന്നും എല്ലാ കോളേജുകള്‍ക്കും ഒരു ഫീസ് പ്രായോഗികമല്ലന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

അഞ്ച് ലക്ഷം എന്ന ഫീസ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഫീസുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ വളരെ കുറവാണെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. ഇത്രയും കുറഞ്ഞ ഫീസ് ഉപയോഗിച്ചുകൊണ്ട് കോളേജുകളുടെ പ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ല എന്നും മാനേജ്‌മെന്റുകള്‍ ഹര്‍ജികളില്‍ വ്യക്തമാക്കുന്നുണ്ട്.

Top