ചിമ്പു നായകനായെത്തുന്ന ‘മാനാടിന്‍റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും

ടൻ ചിമ്പു നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മാനാട്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . കോവിഡ് പ്രതിസന്ധികളിലും മറ്റും പെട്ടുകിടന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂർത്തിയായത്.

 

ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് മാനാട്. വെങ്കട്ട് പ്രഭു തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് ഛായാഗ്രഹണവും എഡിറ്റിങ് പ്രവീണ്‍ കെ എല്‍ ഉം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത് .തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോടി രൂപയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സുറ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുക.  സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്.

Top