ഹിമാചാല്‍പ്രദേശില്‍ രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ഷിംല: ഹിമാചാല്‍പ്രദേശില്‍ കോവിഡ്-19 രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി.

ഡല്‍ഹി നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പോയി തിരിച്ചെത്തിയ മറ്റൊരാള്‍ക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40ആയി ഉയര്‍ന്നു.

ഉന സ്വദേശിയായ ഇയാള്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നയാളാണ്. എന്നാല്‍ തിരിച്ചെത്തി ഒരു മാസം പിന്നിട്ടതിനുശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉനയില്‍ ഇത്
വരെ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ട് പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചമ്പ, കാന്‍ഗ്ര, സോളന്‍ ജില്ലകളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ഉന ജില്ലയിലുള്ള രണ്ട് പേരും രോഗമുക്തി നേടി.

Top