ഫെയ്‌സ് ബുക്കില്‍ ഡോക്ടര്‍, തൊഴില്‍ സ്ത്രീകളെ വഞ്ചിച്ച് ബ്ലാക്ക്‌മെയിലിംഗ്; ഒടുവില്‍ പിടിയില്‍

ങ്ക കുമാര്‍ ഫെയ്‌സ് ബുക്കില്‍ അജിത് കുമാര്‍ എന്നാണ് അറിയപ്പെട്ടത്. ഒരു ഡോക്ടറെന്ന് അവകാശപ്പെട്ട് ഈ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സ്ത്രീകളെ ഓണ്‍ലൈന്‍ വഴി ചതിക്കുകയായിരുന്നു ഇയാളുടെ തൊഴില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയില്‍ നിന്നും പോലീസ് ഒടുവില്‍ ഈ 29കാരനെ പിടികൂടുമ്പോള്‍ ഇരുപതോളം സ്ത്രീകളെ ഇയാള്‍ ബ്ലാക്‌മെയില്‍ ചെയ്തുവരികയായിരുന്നു.

ഫെയ്‌സ് ബുക്ക് വ്യാജ അക്കൗണ്ട് വഴി സ്ത്രീകളുമായി ഓണ്‍ലൈനില്‍ ചങ്ങാത്തം കൂടുകയാണ് ഇയാളുടെ രീതി. ഇവരില്‍ വിവാഹിതരും പെടും. ഓണ്‍ലൈന്‍ ബന്ധം വളര്‍ന്ന് നേരില്‍കാണുന്നതിലേക്കും എത്തും. ഇതിന് ശേഷംചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നതാണ് കുമാറിന്റെ രീതി. പണവും സ്വര്‍ണ്ണവും നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കും.

കുമാര്‍ 1.4 ലക്ഷം രൂപ പറ്റിച്ചെന്ന് കാണിച്ച് വിശാഖപ്പട്ടണം സ്വദേശിനിയായ 31കാരി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി കസ്റ്റഡിയില്‍ വിട്ടു. യഥാര്‍ത്ഥത്തില്‍ ഇയാളൊരു ഡ്രൈവറായി ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ ഭീഷണിക്ക് ഇരയായ ഇരുപതോളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൂടുതല്‍ സ്ത്രീകളെ വഞ്ചിച്ച് പണംകൈക്കലാക്കിയോ എന്ന അന്വേഷണത്തിലാണ് പോലീസ്. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി ഇത്തരത്തില്‍ സ്ത്രീകളെ വഞ്ചിക്കുന്ന നിരവധി വിരുതന്‍മാരും അടുത്തിടെ ആന്ധ്ര പോലീസിന്റെ പിടിയിലായിരുന്നു.

Top