ബ്രസല്‍സില്‍ രണ്ട് സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയ ആളെ പൊലീസ് വെടിവെച്ചുകൊന്നു

ബ്രസല്‍സ്: ബ്രസല്‍സില്‍ രണ്ട് സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയ വെടിവെപ്പിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. ഇയാള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തതായി ബെല്‍ജിയന്‍ ആഭ്യന്തര മന്ത്രി ആനെലീസ് വെര്‍ലിന്‍ഡന്‍ പറഞ്ഞു.

അനധികൃതമായി ബെല്‍ജിയത്തില്‍ താമസിക്കുന്ന തുനീഷ്യന്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന 45 വയസുകാരനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഒരാള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

വെടിവെപ്പിനെ തുടര്‍ന്ന് ദേശീയ സ്റ്റേഡിയത്തില്‍ ബെല്‍ജിയം-സ്വീഡന്‍ ഫുട്‌ബോള്‍ മത്സരം പകുതി സമയത്ത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുന്‍കരുതലായി 35,000 കാണികളെ സ്റ്റേഡിയത്തില്‍ തടഞ്ഞുവച്ചു. കളി നിര്‍ത്തി രണ്ട് മണിക്കൂറിലധികം കഴിഞ്ഞതിനു ശേഷമാണ് കാണികളെ പുറത്തേക്കു വിട്ടത്.

Top