സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം; പ്രതിയെ ആശുപത്രിയില്‍ എത്തിച്ചത് മരണശേഷം

തൃശൂര്‍: കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരണപ്പെട്ടു. മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. മരണ ശേഷമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

വൈകിട്ട് ആശുപത്രിയില്‍ എത്തിക്കുന്നതിന് 10 മിനിറ്റ് മുന്‍പെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

അതേസമയം കസ്റ്റഡിയില്‍ എടുത്ത ശേഷം രഞ്ജിത്ത് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും അതിനാലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് എക്‌സൈസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

തിരുരിലെ എക്‌സൈസ് ഓഫീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങിയ ഇയാളെ പോലീസ് വീണ്ടും പിടികൂടുകയായിരുന്നു.

Top