തോക്കുമായി ഡല്‍ഹി മെട്രോ സ്റ്റേഷനിലെത്തിയ യുവാവിനെ പിടികൂടി

Delhi metro

ന്യൂഡല്‍ഹി : തോക്കുമായി ഡല്‍ഹി മെട്രോ സ്റ്റേഷനിലെത്തിയ യുവാവിനെ പിടികൂടി. ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സി ആണ് പിടിയിലായത്. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് സ്‌കാനറിലൂടെ ബാഗ് കടത്തിവിട്ടപ്പോളാണ് തോക്കുണ്ടെന്ന വിവരം പുറത്തായത്. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി വിശാലിനെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിന് കൈമാറി.

Top