59 വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി; പ്രതി കീഴടങ്ങി

പാലക്കാട്: തൃത്താല കക്കാട്ടിരിയില്‍ 59 സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ കേസിലെ പ്രതി പോലീസിന് കീഴടങ്ങി. തൃത്താല പട്ടിത്തറയിലെ ജിയുപി സ്‌കൂളിലെ 59 വിദ്യാര്‍ത്ഥിനികളാണ് ചൂഷണത്തിന് ഇരയായത്. സ്‌കൂളിനടുത്ത് സ്‌റ്റേഷനറി കട നടത്തുന്ന കക്കാട്ടിരി സ്വദേശി കൃഷ്ണനാണ് കീഴടങ്ങിയത്.

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഉടമയുടെ ചെയ്തികളെപ്പറ്റി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും വീട്ടുകാരും ചേര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇയാള്‍ വര്‍ഷങ്ങളായി ചൂഷണം നടത്തുന്ന കാര്യം പുറത്തറിയുന്നത്. പരാതിക്കാരുടെ മെഡിക്കല്‍ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി രഹസ്യമൊഴിയെടുക്കാനുളള നടപടിക്രമങ്ങള്‍ക്ക് തുടക്കമിടുമെന്നും തൃത്താല പൊലീസ് അറിയിച്ചു.

Top