വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തു ; റോഡരികിൽ 45 കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ : കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാർ ആണ് മരിച്ചത്.കൃഷ്ണകുമാറിനെ പ്രതികൾ ചവിട്ടി കൊന്നതെന്നാണ് പൊലീസ് നിഗമനം.

വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികൾ മർദ്ദിച്ചിരുന്നു.വൃഷ്ണത്തിൽ ഏറ്റ മുറിവാണ് മരണകാരണം.സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന ലഭിച്ചു.

Top