മദ്യപിച്ചു മര്‍ദിച്ചയാളെ ഭാര്യയും മകളും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി

deadbody

ഭിവാനി: മദ്യപിച്ച് വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കിയ ആളെ ഭാര്യയും മകളും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി.

ഹരിയാനയിലെ അട്ടേല കുഡ് ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പേര് വ്യക്തമല്ല. സ്ത്രീയും പതിനാലുകാരിയായ മകളും ചേര്‍ന്നാണ് ഇരയെ അടിച്ചുകൊലപ്പെടുത്തിയത്.

കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇര ഭാര്യയെയും മകളെയും മര്‍ദിച്ചു. ഇതേതുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് ഇയാളെ വീടിന്റെ വരാന്തയില്‍ കെട്ടിയിട്ട് ലാത്തി ഉപയോഗിച്ച് മര്‍ദിച്ചു. ഇതിനിടെ ഇയാള്‍ മരിക്കുകയായിരുന്നു.

കൊല്ലപ്പെടുന്നതിനു മുമ്പ് ഇരയുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഭാര്യയെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്.

അതേസമയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Top