നിയമം ലംഘിച്ച് ലോട്ടറി ഓണ്‍ലൈനില്‍ വില്‍പന നടത്തിയ ഒരാള്‍ അറസ്റ്റില്‍

Lottary

കൊല്ലം : നിയമം ലംഘിച്ച് കേരള ലോട്ടറി ഓണ്‍ലൈനില്‍ വില്‍പന നടത്തിയ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ഫെനിക്‌സ് ഇന്ത്യ പോര്‍ട്ടലിന്റെ നടത്തിപ്പുകാരന്‍ അനന്തകൃഷ്ണനാണ് അറസ്റ്റിലായത്.

സമാനമായ കേസില്‍ അനന്തകൃഷ്ണന്റെ ഏജന്‍സി ലൈന്‍സ് നേരത്തെ റദ്ദാക്കിയിട്ടുണ്ടെങ്കിലും മറ്റ് ഏജന്റുമാരില്‍നിന്ന് ടിക്കറ്റ് വാങ്ങി വിതരണം ചെയ്യുകയായിരുന്നു. ഈ ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എസ്.ഷാനവാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി .

Top