വീട്ടില്‍ കയറി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

arrest

തിരുവനന്തപുരം : പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ സ്വദേശി ജോസിനെ(30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെയിന്റിംഗ് തൊഴിലാളിയായ യുവാവ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് മലയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കുന്നത്.

എസ്.ഐ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Top