നാട്ടിലെത്താന്‍ യുവാവ് നടന്നത് മൂന്നു ദിവസം; പകുതി വഴിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യം സ്തംഭിച്ചപ്പോള്‍ സ്വന്തം നാട്ടിലേക്കെത്താന്‍ കാലനടയായി യാത്ര തിരിച്ച യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹിയില നിന്ന് മധ്യപ്രദേശിലെ മുറൈനയിലേക്കായിരുന്നു ഇയാള്‍ നടന്നു തുടങ്ങിയത്. 200 കിലോമീറ്ററോളം നടന്നതോടെ ശനിയാഴ്ച രാവിലെ ഇയാള്‍ വഴിമധ്യേ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.
ഡല്‍ഹി തുഗ്‌ളക്കാബാദില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി നോക്കിയിരുന്ന രണവീര്‍ സിങ് (38) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു.

കാല്‍നടയായി ആഗ്രയില്‍ എത്തിയപ്പോള തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് രണവീര്‍ സിങ് പറഞ്ഞിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.ഇനിയും 100 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല മാത്രമേ അവര്‍ക്ക് ലക്ഷ്യസ്ഥാനമായ മധ്യപ്രദേശിലെ മുറൈന ഗ്രാമത്തിലെത്തുകയുള്ളു.

അവര്‍ മൂന്നുദിവസത്തോളം നിരത്താതെ യാത്രചെയ്താണ് ആഗ്രയിലെത്തിയത്. കഠിനമായ ഈ യാത്രയുടെ ആയാസത്തെ തുടര്‍ന്ന് ഹൃദയ പേശികളിലേക്ക് രക്തം ലഭിക്കാതെ വരുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന അവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് രണവീര്‍ സിങ്ങിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം ബന്ധുക്കളക്ക് കൈമാറി.

Top