മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി നരേന്ദ്രമോദി; സംപ്രേക്ഷണം ഓഗസ്റ്റ് പന്ത്രണ്ടിന്

ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലിലെ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി നരേന്ദ്ര മോദി. ഡിസ്‌കവറിയില്‍ ബെയര്‍ ഗ്രിയില്‍സ് അവതരിപ്പിക്കുന്ന ലോക പ്രശസ്തമായ പരിസ്ഥിതി ഷോ ആണ് മാന്‍ വെര്‍സസ് വൈല്‍ഡ്. ഓഗസ്റ്റ് പന്ത്രണ്ടിന് രാത്രി 9 മണിക്കാണ് പരിപാടി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്.

ഡിസ്‌കവറി ചാനല്‍ 2006 ലാണ് മാന്‍ വെര്‍സസ് വൈല്‍ഡ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതില്‍ ഒരാള്‍ ഒറ്റയ്ക്ക് പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ് കാണിക്കുന്നത്. ഇത്തവണത്തെ എപ്പിസോഡില്‍ ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോഡിയെ കാണുന്നതാണ് തീം.

Top