ഹാറി മാഗ്വിറിനെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

harry

ഇംഗ്ലണ്ട്: ഡിഫന്‍ഡര്‍ താരം ഹാറി മാഗ്വിറിനെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മാഞ്ചസ്റ്റര്‍ മാനേജര്‍ ജോസ് മൗറിഞ്ഞോയാണ് ഹാറിയെ തങ്ങളുടെ ക്ലബ്ബിലേക്ക് എടുക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നറിയിച്ചിരിക്കുന്നത്. ലെസ്റ്റര്‍ സിറ്റി താരമായ ഹാറിയെ വന്‍ തുകയ്ക്ക് ക്ലബ് സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1990 നു ശേഷം ലോകകപ്പ് സെമി ഫൈനലില്‍ കടന്ന ഇംഗ്ലണ്ടിന്റെ പ്രധാന താരമായിരുന്നു ഹാറി. 17 മില്യണ്‍ നല്‍കിയാണ് ലെസ്റ്റര്‍ സിറ്റി തങ്ങളുടെ അവസാന മത്സരത്തില്‍ ഹാറിയെ ഇറക്കിയത്. എന്നാല്‍, 50 മില്യണ്‍ വരെ നല്‍കി ഹാറിയെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റര്‍ നീക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിക്ടര്‍ ലിന്‍ഡ്‌ലോഫ്, ഫില്‍ ജോണ്‍സ്, ഡെയ്‌ലി ബ്ലിന്‍ഡ്, എറിക് ബെയ്‌ലി എന്നിവരില്‍ ഒരാള്‍ക്ക് പകരക്കാരനായിട്ടാവും ഹാറിയെ മാഞ്ചസ്റ്ററില്‍ എത്തിക്കുക.

Top