കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു

dead-body

കണ്ണൂര്‍: ചക്കരക്കല്ലില്‍ കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. പള്ളിപ്പൊയില്‍ കുനിയില്‍ രാജനാണ് (60) മരിച്ചത്. കഴിഞ്ഞ പതിമൂന്നാം തീയതിയാണ് സംഭവം. കുടുംബ വഴക്കിനിടെ തറയില്‍ തലയിടിച്ച് വീണ രാജനെ കണ്ണൂര്‍ ജില്ല ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് രവീന്ദ്രനെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയാണ് രാജന്‍. രവീന്ദ്രന്‍ വിരാജ്‌പേട്ട സ്വദേശിയാണ്.

ചക്കരക്കല്‍ പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടംബത്തിന് കൈമാറും.

Top