തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

തിരുവനന്തപുരം:  തിരുവനന്തപുരം പോത്തന്‍കോട് പണിമൂലയില്‍ യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പണിമൂല സ്വദേശിനി വൃന്ദയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൃന്ദയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

 

Top