ബില്‍ അടയ്ക്കാന്‍ പണമില്ല; രോഗിയെ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍

ഭോപാല്‍: ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് രോഗിയുടെ കൈയും കാലും കെട്ടിയിട്ട് ആശുപത്രി അധികൃതര്‍. ഷാജാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ 5000 രൂപ മുന്‍കൂറായി അടച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം വീണ്ടും 11000 രൂപ അടക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പടുകയായിരുന്നു. ഈ തുക അടയ്ക്കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോഴാണ് രോഗിക്ക് നേരെ ആശുപത്രിയുടെ ഈ ക്രൂരത.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ജില്ല അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതേസമയം അദ്ദേഹത്തിന് അപസ്മാരം പോലെയുള്ള രോഗമുണ്ടെന്നും അതിനാല്‍ സ്വയം ഉപദ്രവിക്കാതിരിക്കാനാണ് കെട്ടിയിട്ടെതന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മാത്രമല്ല മാനുഷിക പരിഗണയില്‍ ഇദ്ദേഹത്തിന്റെ ബില്‍ നേരത്തേ തന്നെ എഴുതിത്തള്ളിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു.

Top