Man throws acid at Class 12 girl in UP after she turns him down

ഇറ്റ: യു.പിയില്‍ ട്യൂഷനു പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഇറ്റ ജില്ലയിലാണ് സംഭവം. പ്രതിയായ ഇരുപത്തൊന്നുകാരനെ പൊലീസ് അറസ്റ്റുചെയ്തു.

മുഖത്തും കഴുത്തിലും അഞ്ചുശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥ സാധാരണ നിലയിലാണെന്നും ആക്രമണത്തിന് ഉപയോഗിച്ച ആസിഡ് വീര്യം കുറഞ്ഞതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി

പ്രതി അജയ് കുമാറിനെതിരെ ഐപിസി സെക്ഷന്‍ 326(എ)പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പതിനേഴുകാരിയായ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ സിംഗ് മകളെ അയാളുടെ സുഹൃത്താകണമെന്ന് പറഞ്ഞു ശല്യം ചെയ്യാറുണ്ടായിരുന്നു എന്നു പറയുന്നുണ്ട്. എന്നാല്‍ കുട്ടി അതിനു തയ്യാറാവാത്തതാണ് സിംഗിനെ പ്രകോപിച്ചത്.

ആസിഡ് വില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നിട്ടും രാജ്യത്ത് ആസിഡ് എളുപ്പം ലഭിക്കും. ഓരോ വര്‍ഷവും ആഗോള തലത്തില്‍ ആയിരത്തഞ്ഞൂറോളം ആസിഡ് ആക്രമണ കേസുകള്‍ റെക്കോഡ് ചെയ്യാറുണ്ട്.

അതില്‍ ആയിരത്തില്‍ കൂടുതല്‍ ആക്രമണങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. ഇതില്‍ ഭൂരിപക്ഷം ഇരകളും സ്ത്രീകളാണ്. ഗാര്‍ഹീക പീഡനം, സ്ഥല തര്‍ക്കങ്ങള്‍, വിവാഹാഭ്യര്‍ത്ഥന നിരസിക്കല്‍ എന്നിവയാണ് ഇതിനു പിന്നിലുള്ള കാരണം.

യു.പിയിലെ സംഭവത്ത തുടര്‍ന്ന് ഇനി ഇത്തരം കേസുകള്‍ ഉണ്ടാവുകയാണെങ്കില്‍ ആസിഡ് വില്‍ക്കുന്നവരും നിയമനടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു.

Top