പൂവാലനെ എതിര്‍ത്തു ; പതിനഞ്ചുകാരിയുടെ വലതുകൈ വെട്ടിമാറ്റി

Postmortem

ലഖ്‌നൗ: പിന്നാലെ നടന്നു ശല്യപ്പെടുത്തിയ പൂവാലനെ എതിര്‍ത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ വലതുകൈ വെട്ടിമാറ്റി.

ഉത്തര്‍പ്രദേശില്‍ ലഖിംപുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

അക്രമി 19-കാരനായ രോഹിത്തിനെ ജനങ്ങള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പതിനഞ്ചുകാരിയായ പെണ്‍കുട്ടി ഇയാളുടെ ശല്യപ്പെടുത്തലിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇതില്‍ അരിശംപൂണ്ടാണ് വാള്‍ കൊണ്ട് കുട്ടിയുടെ കൈ വെട്ടിമാറ്റിയത്.

ഉത്തര്‍പ്രദേശിലെ ഷാജഹന്‍പുരില്‍ ലഖിംപുര്‍ ഖേരി മാര്‍ക്കറ്റില്‍ പൊതുജനമധ്യത്തില്‍ വച്ചായിരുന്നു സംഭവം.

പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

Top