പോത്തിനെ അറുത്തുവെന്നാരോപിച്ച് യുവാവിന് ആള്‍കൂട്ടത്തിന്റെ മര്‍ദനം (വീഡിയോ)

ലക്‌നൗ: യുപില്‍ പോത്തിനെ അറുത്തുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്ന വീഡിയോ പുറത്ത്.

അലിഗഢിലെ അച്ചല്‍ താല്‍ പ്രദേശത്ത് യുവാവ് പോത്തിനെ കശാപ്പ് ചെയ്യുന്നതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ആള്‍ക്കൂട്ടമാണ് യുവാവിനെ മര്‍ദിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് ആളുകളില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു.

യുവാവിനെ മര്‍ദിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്‌.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നിരവധി ബീഫ് വില്‍പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയൂം ഗോരക്ഷ പ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ വര്‍ധിക്കുകയൂം ചെയ്തിട്ടുണ്ട്.

2015ല്‍ യുപിയിലെ ദാദ്രിയില്‍ പശുവിനെ അറുത്തുവെന്നാരോപിച്ച് 60കാരനായ അഖ്‌ലാഖിനെ ആള്‍ക്കൂട്ടം അടിച്ച് കൊന്നിരുന്നു.

Top