എട്ടുവയസ്സുകാരിയെ ഉപദ്രവിച്ചയാൾക്ക് ഗ്രാമീണരുടെ മർദ്ദനം ; നാലു പേർ അറസ്റ്റിൽ

rape

സഹാരൺപുർ : ഉത്തർപ്രദേശിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് ഗ്രാമീണരുടെ മർദ്ദനം.

ഇയാളെ ഗ്രാമീണർ കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പ്രദേശത്തുകൂടി നടത്തുകയും ചെയ്തു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ ഏഴിന് ഉത്തർപ്രദേശിലെ ഡിയോബാൻഡിലാണ് സംഭവം നടന്നത്.

കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവിന്റെ വീട്ടിൽ എത്തിയ കുട്ടിയെ ചടങ്ങിൽ എത്തിയ ഹാസിംപുര ഗ്രാമത്തിലെ രവിയെന്നയാൾ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും , ശേഷം ഇയാൾ കല്യാണത്തിനെത്തുന്നവർക്കായി ഏർപ്പെടുത്തിയ ബസിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്നും എസ്പി വിദ്യാസാഗർ മിശ്ര അറിയിച്ചു.

പെൺകുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത് .ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആശുപത്രിയിലാക്കിയ കുട്ടിയുടെ അവസ്ഥ മോശമായ നിലയിലുമാണെന്നും മിശ്ര വ്യക്തമാക്കി.

പിന്നീട് ഞായറാഴ്ചയാണ് രവിയെ ഗ്രാമീണർ കണ്ടെത്തുന്നതും ,മർദ്ദിച്ച് അവശനാക്കിയശേഷം ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തത്.

Top