ആംബുലൻസ് വന്നില്ല; അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചത് ജെസിബിയിൽ

ഭോപ്പോൽ: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി കാത്തുനിന്നിട്ടും ഫലം കാണാതെ വന്നപ്പോൾ പകരമായി ഉപയോഗിച്ചത് ജെസിബി. ആംബുലൻസിനായി അരമണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ് മറ്റ് മാർഗമില്ലാതെ വന്നപ്പോൾ നാട്ടുകാർ പരുക്കേറ്റയാളെ ജെസിബിയിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. മധ്യപ്രദേശിലെ ഗയ്തർലായിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ച ബർഹി ഖതൗലി റോഡിൽ രണ്ട് ബൈക്കുകൾ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവിനെയാണ് നാട്ടുകാർ ജെസിബിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ വിഡിയോ ഒരു നാട്ടുകാരൻ പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Top