കൊറോണ സംശയം; ഐസോലേഷനില്‍ പ്രവേശിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ വൈറസ് രോഗബാധ സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന പഞ്ചാബ് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. സഫ്ദര്‍ജംഗ് ആശുപത്രിയുടെ മുകളിലെ നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് എത്തിയ തന്‍വീര്‍ സിംഗ് ആണ് മരിച്ചത്.

ഇയാളെ ഇന്ന് രാത്രി ഒന്‍പത് മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവാവിന് പരിശോധനയില്‍ വൈറസ് ബാധ സംശയിച്ചതോടെയാണ് ഐസൊലേഷനിലാക്കിയത്. ഇയാളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കാന്‍ ഇയാള്‍ വിമുഖത കാണിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Top