കൊച്ചി കടവന്ത്രയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: കടവന്ത്രയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപാണ് മരിച്ചത്. കടവന്ത്രയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു അനൂപ്.

പതിവ് പോലെ രാവിലെ ജോലിക്കെത്തിയ അനൂപിനെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് അനൂപ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.

Top