മുംബൈയില്‍ നടിയെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

മുംബൈ: ടെലിവിഷന്‍ താരത്തെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ 29 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ചാര്‍നി റോഡ് സ്റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായത്.

അറസ്റ്റിലായ 29കാരന്‍ മുംബൈയിലെ ഒരു പബ്ബില്‍ ജോലി ചെയ്യുന്നയാളാണ്. നടിയും എന്‍ആര്‍ഐ സുഹൃത്തും ഫൂട്ട് ഓവര്‍ ബ്രിഡ്ജിലൂടെ നടന്നുവരുന്നതിനിടെ ഇയാള്‍ പിന്തുടരുകയും രണ്ട് സ്ത്രീകളോടും തട്ടിക്കയറുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്നവര്‍ ഇടപെടുന്നതുവരെ ഇയാള്‍ ഇത് തുടര്‍ന്നു. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Top