സി​ഗ​റ​റ്റ് വാ​ങ്ങി​ ന​ൽ​കി​യി​ല്ല ; കാ​റി​ലെ​ത്തി​യ സം​ഘം ബൈ​ക്ക് യാത്രികനെ കുത്തി

കൊ​ല്ലം: കാ​റി​ലെ​ത്തി​യ സം​ഘത്തിന് സി​ഗ​റ​റ്റ് വാ​ങ്ങി ന​ൽ​കാ​ത്ത​തി​നെ​ തു​ട​ർ​ന്നു​ള്ള വാ​ക്കേ​റ്റ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.

ച​വ​റ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​യാ​യ ശ്രീ​ഹ​രി​ക്കാ​ണ് കു​ത്തേ​റ്റ​ത്.

ശ്രീഹരിയെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തിങ്കളാഴ്ച രാത്രി 11.30 ഓടെ ച​വ​റ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ക​ട​യു​ടെ മു​ന്നി​ലാ​ണ് സം​ഭ​വം.

കടയുടെ മുന്നിൽ നിന്നിരുന്ന ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളോ​ട് കാ​റിലിരുന്ന് സി​ഗ​റ​റ്റ് വാ​ങ്ങി​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​വാ​ക്ക​ൾ നി​ര​സി​ച്ചതോടെ വാ​ക്കേ​റ്റമുണ്ടായി.

ഇതേത്തുടർന്ന് കാറിലെത്തിയവർ ശ്രീ​ഹ​രി​യെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു.

ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപെട്ട സംഘത്തിനായി തെരച്ചിൽ തുടങ്ങി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Top