തൃശൂരിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

deadbody

തൃശൂർ : പ്രഭാത സവാരിക്കിടെ സഹോദരന്റെ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തൃശൂർ ഒല്ലൂരിലാണ് സംഭവം. ക്രിസ്റ്റഫർനഗർ സ്വദേശി ശശിയാണ് മരിച്ചത് . 60 വയസ്സായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സഹോദരന്റെ മകൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. വളർത്തുനായയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

Top