ആലപ്പുഴയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ അയല്‍വീട്ടുകാര്‍ തമ്മിലുണ്ടായ വഴക്കിനിടെ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന്‍ (48) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന 22-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവമുണ്ടായത്.

ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്റെ മുന്നില്‍ കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്റെ നെഞ്ചിലും നയനയുടെ കൈക്കും കുത്തേറ്റിട്ടുണ്ട്. മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ രവി സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Top