നഴ്‌സറി കുട്ടികളുടെ മുഖത്തേയ്ക്ക് രാസവസ്തു സ്‌പ്രേ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെയ്ജിങ്: ചൈനയിൽ നഴ്‌സറി കുട്ടികളുടെ മുഖത്തേയ്ക്ക് യുവാവ് രാസവസ്തു സ്‌പ്രേ ചെയ്തു. സംഭവത്തിൽ 50-ഓളം കുട്ടികൾക്ക് പരിക്കേറ്റു. കോങ് എന്ന 23കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തെക്കു-പടിഞ്ഞാറൻ ചൈനയിലെ യുന്നാൻ മേഖലയിൽ തിങ്കളാഴ്ച 3.30ഓടെയായിരുന്നു സംഭവം. കിൻഡർ ഗാർട്ടൻറെ മതിൽ ചാടിക്കടന്ന അക്രമി സോഡിയം ഹൈഡ്രോക്‌സൈഡ് കുട്ടികളുടെ മുഖത്തേക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു. മാതാപിതാക്കൾ വിവാഹ മോചിതരായതിൽ സമൂഹത്തോടുള്ള പ്രതികാരമാണ് യുവാവ് കൃത്യം ചെയ്യാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക രോഗമുണ്ടെന്നും പൊലീസ് അറിയിച്ചു.

51 കുട്ടികളെയും മൂന്ന് അധ്യാപികമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Top