അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാൾ വെടിയേറ്റ് മരിച്ചു

വയനാട്: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പുല്‍പ്പള്ളി കാപ്പി സെറ്റില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. പുല്‍പ്പള്ളി സ്വദേശി നിധിന്‍ പത്മനാഭന്‍ ആണ് മരിച്ചത്.

വെടിയേറ്റ് നിധിന്റെ ബന്ധു കിഷോറിന് ഗുരുതര പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന അയല്‍വാസി ചാര്‍ളിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

Top