എടപ്പുഴയില്‍ നായാട്ട് സംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു

ഇരിട്ടി(കണ്ണൂര്‍): കണ്ണൂര്‍ എടപ്പുഴയില്‍ നായാട്ടിന് പോയവരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു.
എടൂര്‍ കമ്പനിനിരത്ത് സ്വദേശി പുലുക്കി പി.ആര്‍. മോഹന (52)നാണ് മരിച്ചത്.

ഇയാള്‍ക്കൊപ്പം നായാട്ടിനുപോയ ഒരാളെ കരിക്കോട്ടക്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുമായിട്ടാണ് ഇയാളെ പൊലീസ് പിടികൂടിയത്.

തോക്കുമായി മരത്തില്‍ കയറി വെടിവെക്കാനായി ഒരുങ്ങുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയും അബദ്ധത്തില്‍ വെടിപൊട്ടി പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് പ്രഥാമിക നിഗമനം. മോഹനന്റെ കാല്‍മുട്ട് വെടിയേറ്റ് തകര്‍ന്നനിലയിലായിരുന്നു.

കൂടെയുണ്ടായിരുന്ന ആള്‍ നാട്ടുകാരെ വിവരമറിയിക്കുകയും മോഹനനെ പുറത്തെത്തിക്കുകയുമായിരുന്നു. ഉള്‍വനത്തില്‍നിന്ന് മോഹനനെ പുറത്തെത്തിക്കുന്നതിന് ഏറെ സമയമെടുത്തതിനാല്‍ ചോരവാര്‍ന്നാണ് ഇയാള്‍ മരിച്ചത്. മൃതദേഹപരിശോധനയ്കായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top