Man shot dead at Paris airport

പാരീസ്: പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ച അക്രമിയെ സൈനികന്‍ വെടിവച്ചു കൊലപ്പെടുത്തി.

സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്. കൊല്ലപ്പെട്ടയാള്‍ ആരാണെന്നു പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് ഒഴിപ്പിച്ചു.

Top