സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

explosion

ഇൻഡോർ: മദ്ധ്യപ്രദേശിലെ ചിന്ദ്വാരയില്‍ യുവാവ് സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചിന്ദ്വാര സ്വദേശിയായ നവനീത് എന്ന യുവാവാണ് കൊലപാതകശ്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നു. ഇയാള്‍ മറ്റൊരു കൊലപാതക ശ്രമക്കേസിലെ പ്രതിയാണ്. ഹോട്ടലില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു പെണ്‍കുട്ടി ആക്രമണത്തിനിരയായത്. ഹോട്ടലിലുണ്ടായിരുന്നവര്‍ ഇരുവരെയും രക്ഷപ്പെടുത്തി.

Top