പശുവിന്‍പാലില്‍ സ്വര്‍ണ്ണം; പണയം വെക്കാന്‍ പശുക്കളുമായി ബാങ്കിലെത്തി കര്‍ഷകന്‍ !

കൊല്‍ക്കത്ത: പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രണ്ട് പശുക്കളെ വെച്ച് സ്വര്‍ണ്ണ പണയം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കര്‍ഷകന്‍.

പശ്ചിമ ബംഗാളിലെ മുത്തൂറ്റ് ബ്രാഞ്ചിനെയാണ് കര്‍ഷകന്‍ സമീപിച്ചത്. രണ്ട് പശുക്കളുമായി ബ്രാഞ്ചിലെത്തിയ കര്‍ഷകന്‍ പറഞ്ഞതിങ്ങനെയാണ്- ‘പശുവിന്‍ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്റെകുടുംബം ഈപശുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവില്‍ 20 പശുക്കളാണുള്ളത് സ്വര്‍ണ്ണ വായ്പ ലഭിക്കുകയാണെങ്കില്‍ എനിക്കെന്റെ ബിസിനസ്സ് വിപുലപ്പെടുത്താമല്ലോ എന്നും കര്‍ഷകന്‍പറഞ്ഞു.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷാണ് അടുത്തിടെ ഒരു ചടങ്ങില്‍ പ്രസംഗിച്ചത്.

പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ അഷ്ടമി ആഘോഷപരിപാടിയില്‍ കഴിഞ്ഞ ദിവസം ദിലീപ് ഘോഷ്‌നടത്തിയ ഈ പ്രസംഗം വലിയ വാര്‍ത്തയാവുകയും വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

Top