വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; അമ്മയോടുള്ള പക തീര്‍ക്കാന്‍ മകളെ പീഡിപ്പിച്ചു കൊന്നു

CHILD-RAPE

പൂനെ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. ഏഴുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശ് സ്വദേശിയായ വിജയ് യാദവാണ് പ്രതി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ സഹപ്രവര്‍ത്തകനായ ഇയാള്‍ ഇവരോട് വിവാഹ കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചു. രാത്രി ഇയാള്‍ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തി.

തൊട്ടടുത്ത ദിവസം വീട്ടില്‍ കുട്ടി തനിച്ചായിരുന്ന തക്കം നോക്കി വീട്ടിനകത്ത് കടന്നു. അമ്മയോടുള്ള പക തീര്‍ക്കാന്‍ പ്രതി കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വീട്ടില്‍ അമ്മ തിരിച്ചെത്തിയപ്പോള്‍ മകള്‍ ബോധമില്ലാതെ കിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ വിജയ്‌നെ സംശയമുണ്ടെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എഞ്ചിനീയറിംഗ് കോളേജിന് സമീപം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

Top