ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവതിയെ കബളിപ്പിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍

തിരുവനന്തപുരം: ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. ശ്രീകാര്യം കരുമ്പുക്കോണം സ്വദേശി ശരത് ലാലി(30) നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തുള്ള സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന യുവതിയെ പരിചയപ്പെട്ട ഇയാള്‍ തിരുവനന്തപുരത്ത് കൂടുതല്‍ ശമ്പളമുള്ള ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്.പരാതിപ്പെടാന്‍ ഒരുങ്ങിയ യുവതിയെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്നും യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്നാണ് യുവതി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഇയാളെ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാട്ടാക്കടയിലുള്ള ഒളിസങ്കേതത്തില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top