വി​മാ​ന​ത്തി​ലിരുന്ന് പു​ക വ​ലി​ച്ച യാ​ത്ര​ക്കാ​രന്‍ പൊലീസ് ക​സ്റ്റ​ഡി​യി​ല്‍

പനാജി: വിമാനത്തിനുള്ളിലിരുന്ന് പുക വലിച്ച യാത്രക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍. ക്രിസ്മസ് ദിനത്തില്‍ അഹമ്മദാബാദില്‍നിന്നും ഗോവയിലേക്ക് പോകുകയായിരുന്ന 6ഇ-947 ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ടോയ്ലെറ്റിനുള്ളില്‍ വച്ച് സിരഗറ്റ് വലിച്ചതിന് അറസ്റ്റിലായത്.

വിമാനം ഗോവയില്‍ ഇറങ്ങിയ ഉടന്‍ ഇയാളെ ഗോവ പൊലീസിന് കൈമാറി. പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയ ശേഷം പിന്നീട് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സേനയ്ക്കു കൈമാറുകയും ചെയ്തു.

Top