ഭക്ഷണത്തിന്റെ ബില്ലടയ്ക്കാന്‍ പത്തുരൂപ തികഞ്ഞില്ല; അച്ഛന്‍ മകളെ ഹോട്ടലില്‍ പണയം വച്ചു

GIRLS

ബീജിംഗ്: ഭക്ഷണം കഴിച്ച ശേഷം പത്തുരൂപ തികയാതെ വന്നതിനെ തുടര്‍ന്ന് രണ്ടര വയസുകാരിയെ അച്ഛന്‍ ഹോട്ടലില്‍ പണയം വച്ചു. ചൈനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

മകളോടൊപ്പം എത്തിയ ഇയാള്‍ 62 രൂപ വിലയുള്ള ഊണു കഴിച്ചു. പണംകൊടുക്കാന്‍ നോക്കിയപ്പോള്‍ പത്തുരൂപയുടെ കുറവ്. ഉടന്‍ മകളെ പണയം വയ്ക്കുകയാണെന്നും നാളെയെത്തി കൊണ്ടുപോകാമെന്നും പറഞ്ഞ് ഇയാള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി. കുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയെങ്കിലും ബലംപ്രയോഗിച്ച് ഹോട്ടലിനുള്ളിലേക്ക് തള്ളിയിട്ടു.ഇതുകണ്ട ഹോട്ടല്‍ജീവനക്കാര്‍ കുഞ്ഞിനെ സമാധാനിപ്പിച്ചശേഷം അച്ഛനെ തെരയാന്‍ തുടങ്ങി.

കുറച്ചുകഴിഞ്ഞപ്പോള്‍ പണവുമായി അയാള്‍ തിരികെയെത്തി. കുഞ്ഞിനെ പൊലീസില്‍ ഏല്‍പ്പിച്ചവിവരമറിഞ്ഞ് കുപിതനായി ഒച്ചവച്ച അയാള്‍ കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലെത്തി തിരികെ വാങ്ങി.

Top