ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

murder

മുംബൈ: ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. മുംബൈയിലെ ദഹിസാറിലാണ് സംഭവം.

അമ്പത്തിരണ്ടുകാരനായ യോഗേഷ് ഷേണായിയാണ് അമ്മ ലളിത ഷേണായിയെ കൊലപ്പെടുത്തിയത്. മകന്‍ ചികില്‍സാ കാര്യങ്ങളില്‍ അവഗണന കാണിക്കുന്നെന്ന് അമ്മ സ്ഥിരമായി പരാതിപ്പെടാറുണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു.

തുച്ഛമായ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു യോഗേഷ്. തന്റെ ശമ്പളം കൊണ്ട് അമ്മയെ സമയോചിതമായി ചികിത്സിക്കാനും മരുന്ന് നല്‍കാനും മകന് സാധിച്ചിരുന്നില്ല. സംഭവ ദിവസവും ഇതേ ചൊല്ലി ഇരുവരും വഴക്കിടുകയും ഇതില്‍ രോക്ഷം പൂണ്ട യോഗേഷ് തലയിണ കൊണ്ട് ലളിതയുടെ മുഖം പൊത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ലളിതയെ ആണ് കണ്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top