മീൻ കറിയിൽ വിഷം കലർത്തി മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി

ന്യൂഡൽഹി:  മീൻ കറിയിൽ വിഷം കലർത്തി ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയെയും കൊലപ്പെടുത്തി യുവാവ്. സംഭവത്തില്‍ 37കാരനായ വരുൺ അറോറ എന്നയാളെ ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്തു. താലിയം എന്ന വിഷമാണ് ഇയാൾ കറിയിൽ കലർത്തിയത്.

വർഷങ്ങളായി നേരിട്ട അപമാനത്തിൽ പകരം വീട്ടുന്നതിനാണ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും നൽകിയതെന്നാണ് പൊലീസ് നിഗമനം. വരുണിന്റെ ഭാര്യാമാതാവ് അനിത ദേവി ശർമയുടെ ശരീരത്തിൽ താലിയത്തിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ഇയാളുടെ ഭാര്യയേയും രക്തത്തിൽ വിഷത്തിന്റെ സാന്നിധ്യത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

Top