പത്തനംതിട്ടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി; തെരച്ചില്‍ തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി. പത്തനംതിട്ട സീതത്തോട് മൂന്ന് കല്ല് ഐടി ജംങ്ഷന് സമീപം കക്കാട്ടാറിലാണ് യുവാവിനെ കാണാതായത്.

വടക്കേ ചെറുകരയില്‍ ഭാമ ദേവന്റെ മകന്‍ ബിജു (45) നെയാണ് കാണാതായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ബിജുവിനെ കാണാതായത്. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും തെരച്ചില്‍ നടത്തുന്നുണ്ട്.

Top